പരിസ്ഥിതി സൗഹൃദ സ്മാർട്ട് ഫോൺ; നോക്കിയ എക്സ്30 5ജിയുടെ പ്രീബുക്കിംഗ് ആരംഭിച്ചു
നോക്കിയ ഫോണുകളുടെ നിർമ്മാതാക്കളായ എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ ഏറ്റവും പരിസ്ഥിതി സൗഹൃദ സ്മാർട്ട് ഫോണായ നോക്കിയ എക്സ് 30 5 ജി പുറത്തിറക്കി. 6.43 ഇഞ്ച് അമോലെഡ് പ്യുവർ ഡിസ്പ്ലേ ഉൾപ്പെടെയുള്ള പ്രീമിയം സവിശേഷതകളുമായാണ് ഫോൺ വിപണിയിലെത്തുന്നത്. അൾട്രാ-ടഫ് കോർണിങ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേയും ഫോണിനുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയുള്ള 13 എംപി അൾട്രാ വൈഡ് ക്യാമറയും 50 എംപി പ്യുവർവ്യൂ ക്യാമറയും ഉപഭോക്താക്കൾക്ക് മികച്ച ദൃശ്യങ്ങൾ നൽകും. ഫ്രണ്ട് ക്യാമറ 16 മെഗാ പിക്സൽ ആണ്. രണ്ട് ദിവസം വരെ നിൽക്കുന്ന ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത. മൂന്ന് വർഷത്തെ വാറന്‍റി വാഗ്ദാനം ചെയ്യുന്ന നോക്കിയ എക്സ് 30 5 ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഫെബ്രുവരി 20 മുതൽ ആമസോണിലും നോക്കിയയുടെ വെബ്സൈറ്റിലും മാത്രം ഫോൺ വിൽപ്പനക്കെത്തും.

What's Your Reaction?