ഐഫോൺ നിർമ്മാണം ഇന്ത്യയിൽ; ടാറ്റയുടെ ഐഫോൺ ഘടകങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്

കോവിഡ് -19 പ്രതിസന്ധിയും രാഷ്ട്രീയ കാരണങ്ങളും ചൈനയിൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് ഐഫോൺ നിർമ്മാണം മാറ്റാൻ ആപ്പിൾ ആലോചിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു പ്രധാന ഉൽപാദന കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്ന ആപ്പിൾ ടാറ്റ ഗ്രൂപ്പ് പോലുള്ള ഭീമൻമാരുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അടിത്തറ വിപുലീകരിക്കുകയാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ വളരെ പോസിറ്റീവ് അല്ല. ടാറ്റ നിർമ്മിച്ച ഐഫോൺ ഘടകങ്ങൾക്ക് നല്ല ഗുണനിലവാരമില്ലെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഐഫോണുകളുടെ ഘടകങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭിക്കുന്നതിൽ കമ്പനി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടാറ്റാ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ഹൊസൂരിലെ ഒരു കേസിംഗ് ഫാക്ടറിയിൽ നിർമിച്ചു നല്‍കുന്ന ഭാഗങ്ങളില്‍ 50 ശതമാനത്തിന് മാത്രമേ ഗുണനിലവാരമുള്ളൂ. ടാറ്റ നിർമ്മിക്കുന്ന ഭാഗങ്ങൾ ഫോക്സ്കോണിനാണ് ആപ്പിള്‍ നൽകുന്നത്. ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതിനു മുമ്പുതന്നെ ടാറ്റ ചില ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുകയും ആപ്പിളിന് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതേ കാരണമാണ് ഐഫോണിന്‍റെ ഉത്പാദനം ഏറ്റെടുക്കാൻ ടാറ്റയെ പ്രേരിപ്പിച്ചത്. എന്നിരുന്നാലും, ആപ്പിളിന്‍റെ ഉയർന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇനിയും പ്രവർത്തിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം പുറമേ, രാജ്യത്തെ ലോജിസ്റ്റിക്സ്, താരിഫ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളും ആപ്പിൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Feb 17, 2023 - 11:28
Feb 17, 2023 - 11:34
 0
ഐഫോൺ നിർമ്മാണം ഇന്ത്യയിൽ; ടാറ്റയുടെ ഐഫോൺ ഘടകങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്

കോവിഡ് -19 പ്രതിസന്ധിയും രാഷ്ട്രീയ കാരണങ്ങളും ചൈനയിൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് ഐഫോൺ നിർമ്മാണം മാറ്റാൻ ആപ്പിൾ ആലോചിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു പ്രധാന ഉൽപാദന കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്ന ആപ്പിൾ ടാറ്റ ഗ്രൂപ്പ് പോലുള്ള ഭീമൻമാരുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അടിത്തറ വിപുലീകരിക്കുകയാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ വളരെ പോസിറ്റീവ് അല്ല. ടാറ്റ നിർമ്മിച്ച ഐഫോൺ ഘടകങ്ങൾക്ക് നല്ല ഗുണനിലവാരമില്ലെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

 ഐഫോണുകളുടെ ഘടകങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭിക്കുന്നതിൽ കമ്പനി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടാറ്റാ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ഹൊസൂരിലെ ഒരു കേസിംഗ് ഫാക്ടറിയിൽ നിർമിച്ചു നല്‍കുന്ന ഭാഗങ്ങളില്‍ 50 ശതമാനത്തിന് മാത്രമേ ഗുണനിലവാരമുള്ളൂ. ടാറ്റ നിർമ്മിക്കുന്ന ഭാഗങ്ങൾ ഫോക്സ്കോണിനാണ് ആപ്പിള്‍ നൽകുന്നത്. ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതിനു മുമ്പുതന്നെ ടാറ്റ ചില ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുകയും ആപ്പിളിന് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതേ കാരണമാണ് ഐഫോണിന്‍റെ ഉത്പാദനം ഏറ്റെടുക്കാൻ ടാറ്റയെ പ്രേരിപ്പിച്ചത്.

എന്നിരുന്നാലും, ആപ്പിളിന്‍റെ ഉയർന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇനിയും പ്രവർത്തിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം പുറമേ, രാജ്യത്തെ ലോജിസ്റ്റിക്സ്, താരിഫ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളും ആപ്പിൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow