‘എമിറേറ്റ്സ്’ പൈലറ്റ് പരിശീലനത്തിനായി പുതിയ കേന്ദ്രം തുറക്കുന്നു
ദുബൈ വിമാനക്കമ്പനിയായ ‘എമിറേറ്റ്സ്’ പൈലറ്റ് പരിശീലനത്തിനായി പുതിയ കേന്ദ്രം തുറക്കുന്നു. വിപുലമായ സംവിധാനങ്ങളോടു കൂടിയ കേന്ദ്രം അടുത്തവർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്യും. 135 ദശലക്ഷം ഡോളർ ചെലവിട്ടാണ് എമിറേറ്റ്സ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പുതിയ പൈലറ്റ് പരിശീലന കേന്ദ്രം തുറക്കുക. എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമാണ് പൈലറ്റ് പരിശീലനത്തിനായുള്ള പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. കമ്പനി സ്വന്തമാക്കാൻ പോകുന്ന എയർബസ് എ 350, ബോയിങ് 777 വിമാനങ്ങൾ പറത്താൻ പരിശീലിപ്പിക്കുന്ന ആറ് […]
ദുബൈ വിമാനക്കമ്പനിയായ ‘എമിറേറ്റ്സ്’ പൈലറ്റ് പരിശീലനത്തിനായി പുതിയ കേന്ദ്രം തുറക്കുന്നു. വിപുലമായ സംവിധാനങ്ങളോടു കൂടിയ കേന്ദ്രം അടുത്തവർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്യും. 135 ദശലക്ഷം ഡോളർ ചെലവിട്ടാണ് എമിറേറ്റ്സ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പുതിയ പൈലറ്റ് പരിശീലന കേന്ദ്രം തുറക്കുക. എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമാണ് പൈലറ്റ് പരിശീലനത്തിനായുള്ള പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
കമ്പനി സ്വന്തമാക്കാൻ പോകുന്ന എയർബസ് എ 350, ബോയിങ് 777 വിമാനങ്ങൾ പറത്താൻ പരിശീലിപ്പിക്കുന്ന ആറ് ഫുൾ ഫ്ലൈറ്റ് സിമുലേറ്റർ ബേകൾ പുതിയ പരിശീലന കേന്ദ്രത്തിന്റെ പ്രത്യേകതയായിരിക്കും. അടുത്തവർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്യുന്ന പുതിയ കേന്ദ്രത്തിൽ ജൂൺ മുതൽ A350 വിമാനത്തിലേക്കുള്ള പരിശീലനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എമിറേറ്റ്സിന്റെ നിലവിലുള്ള പൈലറ്റ് പരിശീലന സംവിധാനങ്ങളോട് ചേർന്ന് തന്നെയാവും പുതിയ കേന്ദ്രം നിർമിക്കുക. ഫുൾ സിമിലേറ്ററിലെ പരിശീനത്തിന് മുന്നോടിയായി കോക്ക് പിറ്റ് അന്തരീക്ഷത്തിൽ പ്രാഥമിക പരിശീലനം നേടാനും ഇവിടെ സൗകര്യമുണ്ടാകും. പൈലറ്റ് പരിശീലന ശേഷി വർഷം 54 ശതമാനം വർധിപ്പിക്കാനാണ് എമിറേറ്റ്സ് ലക്ഷ്യമിടുന്നത്. പുതിയ സംവിധാനങ്ങൾ വരുന്നതോടെ കമ്പനിയുടെ ഫുൾ ഫ്ലൈറ്റ് സിമിലേറ്ററുകളുടെ എണ്ണം 17 ആകും.
What's Your Reaction?