അതിവേഗം 25,000 റൺസ്; തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത്‌ കോഹ്ലി

ന്യൂഡൽഹി : അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25,000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലി. 25,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമാണ് കോഹ്ലി. ഇന്നലെ ഓസ്ട്രേലിയക്കെതിരെ 20 റൺസ് നേടിയ കോഹ്ലി ഇപ്പോൾ ടെസ്റ്റ്, ഏകദിന, ടി 20 ഫോർമാറ്റുകളിൽ നിന്ന് 25,012 റൺസാണ് നേടിയിട്ടുള്ളത്. തന്‍റെ 549-ാം ഇന്നിങ്സിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. സച്ചിൻ തെൻഡുൽക്കറുടെ 577 ഇന്നിങ്സുകളിൽ നിന്ന് 25,000 റൺസ് എന്ന റെക്കോർഡാണ് കോഹ്ലി മറികടന്നത്. 106 ടെസ്റ്റുകളിൽ നിന്ന് 8,195 റൺസും 271 ഏകദിനങ്ങളിൽ നിന്ന് 12,809 റൺസും 115 ടി20യിൽ നിന്ന് 4,008 റൺസും കോഹ്ലി സ്വന്തമാക്കി. സച്ചിൻ തെൻഡുൽക്കർ (34,357 റൺസ്), കുമാർ സംഗക്കാര (28,016 റൺസ്), മഹേള ജയവർധനെ (25,957 റൺസ്), റിക്കി പോണ്ടിംഗ് (27,483 റൺസ്), ജാക്ക് കാലിസ് (25,534 റൺസ്) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്.

Feb 21, 2023 - 09:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow