ലൈംഗികാരോപണം; ഡാനി ആല്‍വസിൻ്റെ ജാമ്യാപേക്ഷ തള്ളി സ്പാനിഷ് കോടതി
മാഡ്രിഡ് : ലൈംഗിക അതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിൻ്റെ ജാമ്യാപേക്ഷ തള്ളി സ്പാനിഷ് കോടതി. ജാമ്യത്തിലിറങ്ങിയാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും അതിനാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ജയിലിൽ കഴിയണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യം ലഭിച്ചാൽ പാസ്പോർട്ട് ഹാജരാക്കാനും ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം ധരിക്കാനും തയ്യാറാണെന്ന് ആൽവസിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തെളിയിക്കപ്പെട്ടാൽ വർഷങ്ങൾ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതിനാൽ ജാമ്യത്തിലിറങ്ങിയാൽ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. സ്പെയിനിൽ ബലാത്സംഗത്തിന് പരമാവധി 15 വർഷം വരെ തടവുശിക്ഷ ലഭിക്കും. ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാഴ്സലോണയിലെ ഒരു നിശാക്ലബ്ബിൽ വെച്ച് ഡാനി ആൽവസ് തെറ്റായ രീതിയിൽ സ്പർശിച്ചെന്നാണ് യുവതിയുടെ ആരോപണം. അതേസമയം, സംഭവം നടന്ന ദിവസം താൻ ക്ലബ്ബിൽ പോയിരുന്നുവെന്ന് സമ്മതിച്ച ഡാനി യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചു. പരാതിക്കാരിയെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും ഡാനി പറഞ്ഞു. ജനുവരി രണ്ടിനാണ് യുവതി ആൽവസിനെതിരെ പരാതി നൽകിയത്. താരത്തെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

What's Your Reaction?