ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര; ടീമിൽ ജഡേജയും ഉനദ്ഘട്ടും, സഞ്ജു പുറത്ത് തന്നെ

മുംബൈ : ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മാറി മടങ്ങിയെത്തിയ ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സഞ്ജു സാംസണ് ബിസിസിഐ അവസരം നൽകിയില്ല. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയദേവ് ഉനദ്ഘട്ട് ഏകദിന ടീമിൽ തിരിച്ചെത്തി. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഉനദ്ഘട്ട് അവസാനമായി ഏകദിനം കളിച്ചത്. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ജസ്പ്രീത് ബുംറയ്ക്ക് ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളും ഏകദിന പരമ്പരയും നഷ്ടമാകും. കെ എൽ രാഹുലും ടീമിലുണ്ട്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. വ്യക്തിപരമായ കാരണങ്ങളാൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ഏകദിനത്തിൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. മാർച്ച് 17നാണ് പരമ്പര ആരംഭിക്കുന്നത്. മുംബൈ, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

Feb 21, 2023 - 09:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow