ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടി വരുൺ തോമർ
കെയ്‌റോ : ഈജിപ്തിലെ കെയ്റോയിൽ ഇന്‍റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയ്ക്കായി വരുൺ തോമർ വെങ്കല മെഡൽ നേടി. 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് വരുൺ വെങ്കല മെഡൽ നേടിയത്. 250.6 പോയിന്‍റാണ് വരുൺ നേടിയത്. സ്ലൊവാക്യയുടെ യുറാജ് ടുസിന്‍സ്‌കിയാണ് സ്വർണം നേടിയത്. ഇറ്റലിയുടെ പൗലോ മോന വെള്ളി നേടി. യോഗ്യതാ റൗണ്ടിൽ 583 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തിയാണ് വരുൺ ഫൈനലിലേക്ക് മുന്നേറിയത്. മറ്റൊരു ഇന്ത്യൻ താരം സരബ്‌ജോത് അഞ്ചാം സ്ഥാനത്തെത്തി.

What's Your Reaction?