സെൽഫി തടഞ്ഞു:സോനു നിഗമിനെ എംഎൽഎയുടെ മകൻ കയ്യേറ്റം ചെയ്തു
മുംബൈ : സംഗീതപരിപാടി കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിനിടെ ഗായകൻ സോനു നിഗമിനെയും സംഘാംഗങ്ങളെയും എംഎൽഎയുടെ മകൻ കയ്യേറ്റം ചെയ്തു. ചെമ്പൂർ ജിംഖാനയിൽ നടന്ന പരിപാടിക്കിടെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംഎൽഎ പ്രകാശ് ഫതേർപേക്കറുടെ മകൻ സ്വപ്നിൽ ആണ് ഗായകസംഘത്തെ ആക്രമിച്ചത്. സെൽഫി എടുക്കാൻ ശ്രമിച്ചത് സോനു തടഞ്ഞതാണ് പ്രകോപനമായത്. ഉന്തിലും തള്ളിലും ഗായകൻ സ്റ്റേജിന്റെ പടിയിൽ വീണു. സഹപ്രവർത്തകനായ ഹരി പ്രകാശിനെ സ്വപ്നിൽ സ്റ്റേജിൽ നിന്നു തള്ളി താഴെയിട്ടു. പരുക്കേറ്റ മറ്റൊരു സഹപ്രവർത്തകൻ റബ്ബാനി […]
 
                                മുംബൈ : സംഗീതപരിപാടി കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിനിടെ ഗായകൻ സോനു നിഗമിനെയും സംഘാംഗങ്ങളെയും എംഎൽഎയുടെ മകൻ കയ്യേറ്റം ചെയ്തു. ചെമ്പൂർ ജിംഖാനയിൽ നടന്ന പരിപാടിക്കിടെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംഎൽഎ പ്രകാശ് ഫതേർപേക്കറുടെ മകൻ സ്വപ്നിൽ ആണ് ഗായകസംഘത്തെ ആക്രമിച്ചത്. സെൽഫി എടുക്കാൻ ശ്രമിച്ചത് സോനു തടഞ്ഞതാണ് പ്രകോപനമായത്. ഉന്തിലും തള്ളിലും ഗായകൻ സ്റ്റേജിന്റെ പടിയിൽ വീണു. സഹപ്രവർത്തകനായ ഹരി പ്രകാശിനെ സ്വപ്നിൽ സ്റ്റേജിൽ നിന്നു തള്ളി താഴെയിട്ടു. പരുക്കേറ്റ മറ്റൊരു സഹപ്രവർത്തകൻ റബ്ബാനി ഖാനെ ആശുപത്രിയിലാക്കി.
സംഭവം വിവാദമായതോടെ പ്രകാശ് ഫതേർപേക്കർ എംഎൽഎ മാപ്പ് ചോദിച്ചു. മകൻ ഗായകനെ ആക്രമിച്ചതല്ലെന്നും തർക്കത്തിനിടെ തള്ളിമാറ്റിയപ്പോൾ നിലതെറ്റി വീഴുകയായിരുന്നെന്നും പ്രകാശ് പറഞ്ഞു. ഗായകന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            