സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : രാജ്യത്ത് സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. വിവാഹപ്രായം ഏകീകരിക്കുന്നത് പാർലമെന്‍റിന്‍റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും നിയമം രൂപീകരിക്കാൻ പാർലമെന്‍റിനോട് നിർദ്ദേശിക്കാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതിക്ക് മാത്രമല്ല പാർലമെന്‍റിനുമുണ്ടെന്നും കോടതി വ്യക്തമാക്കി. നിലവിൽ പുരുഷൻമാരുടെ വിവാഹപ്രായം 21 ഉം സ്ത്രീകളുടെ വിവാഹപ്രായം 18 ഉം ആണ്.

Feb 21, 2023 - 09:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow