ദുബായ് ഓപ്പൺ ടൂർണമെന്‍റിൽ പരാജയം; ടെന്നിസ് കരിയറിന് അവസാനം കുറിച്ച് സാനിയ
ദുബായ് : ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് സാനിയ മിർസയും യുഎസിന്റെ മാസിസൺ കീസും പുറത്ത്. വനിതാ ഡബിൾസിൽ സാനിയ-കീസ് സഖ്യം റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവ– ല്യുഡ്മില സാംസോനോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ദുബായ് ഓപ്പൺ കളിച്ച ശേഷം ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് സാനിയ മിർസ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തോൽവിയോടെ സാനിയയുടെ 20 വർഷത്തെ ടെന്നീസ് കരിയർ അവസാനിച്ചു. റഷ്യൻ സഖ്യത്തിനെതിരായ ഇന്ത്യ-യുഎസ് സഖ്യത്തിന്റെ പോരാട്ടം ഒരു മണിക്കൂർ മാത്രമാണ് നീണ്ടുനിന്നത്. ആദ്യ സെറ്റിൽ 4-4ന് ഒപ്പമെത്തിയ റഷ്യൻ ജോഡി പിന്നീട് 6-4ന് മുന്നിലെത്തി. എന്നാൽ രണ്ടാം സെറ്റ് ഏകപക്ഷീയമായി റഷ്യൻ വനിതാ താരങ്ങൾ സ്വന്തമാക്കി. 25 കാരിയായ വെറോണിക്ക സിംഗിൾസിൽ ലോക 11-ാം നമ്പറും ഡബിൾസിൽ അഞ്ചാം നമ്പറുമാണ്. ഡബിൾസിൽ ലോക പതിമൂന്നാം നമ്പർ താരമാണ് ല്യുഡ്മില.

What's Your Reaction?