‘കോണ്‍ഗ്രസിന്റെ സമരാഭാസം ബിജെപി സ്‌പോണ്‍സര്‍ഷിപ്പില്‍’; കേന്ദ്രനയങ്ങള്‍ മറച്ചുവെക്കാനെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസ് സമരാഭാസം ബിജെപി സ്‌പോണ്‍സര്‍ഷിപ്പിലാണെന്ന് ഫേസ്ബുക്കില്‍ റിയാസ് ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അവഗണന ബജറ്റില്‍ വ്യക്തമായിട്ടും യുഡിഎഫ് അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. ‘യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കേരള സര്‍ക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ സഹായിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ട്. കേന്ദ്രസര്‍ക്കാരും […]
തിരുവനന്തപുരം: കോണ്‍ഗ്രസ് സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസ് സമരാഭാസം ബിജെപി സ്‌പോണ്‍സര്‍ഷിപ്പിലാണെന്ന് ഫേസ്ബുക്കില്‍ റിയാസ് ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അവഗണന ബജറ്റില്‍ വ്യക്തമായിട്ടും യുഡിഎഫ് അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.
‘യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കേരള സര്‍ക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ സഹായിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ട്. കേന്ദ്രസര്‍ക്കാരും ബിജെപിയുമാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സമരത്തിന്റെ ഗുണഭോക്താക്കള്‍’, റിയാസ് പ്രതികരിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളജനതയെ ഒന്നാകെ വെല്ലുവിളിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന കേന്ദ്ര ബഡ്ജറ്റില്‍ പകല്‍പോലെ വ്യക്തമായിട്ടും കേരളത്തിലെ യുഡിഎഫ് നേതൃത്വം അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ്.
കേരളസര്‍ക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയില്‍നിന്ന് മറച്ചുവയ്ക്കാന്‍ സഹായിക്കുന്നതാണ്.
കേന്ദ്ര സര്‍ക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരും ബിജെപിയുമാണ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് സമരത്തിന്റെ ഗുണഭോക്താക്കള്‍.
ബിജെപിയെ സഹായിക്കുന്ന ചാവേറുകളായി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കില്ല.
കേന്ദ്ര സര്‍ക്കാരിന്റെ വഴിവിട്ട ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്ന സാമ്പത്തിക ശക്തികളാണോ കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ സ്പോണ്‍സര്‍മാരെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്.
What's Your Reaction?