800 വർഷം പഴക്കം; വൈക്കിംഗ് യോദ്ധാവിന്റേതെന്ന് കരുതുന്ന നിധി ശേഖരം കണ്ടെത്തി

ബെർലിൻ : 800 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ജർമ്മനിയിലൂടെ കടന്നുപോയ ഒരു സഞ്ചാരി, അല്ലെങ്കിൽ ഒരു വൈക്കിംഗ് യോദ്ധാവ് ഒളിപ്പിച്ചു വച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു നിധി ശേഖരം കണ്ടെത്തി. ഹൈതബുവിൽ നിന്നാണ് നിധി ശേഖരം കണ്ടെത്തിയത്. ബെർലിനിൽ നിന്ന് 335 മൈൽ വടക്കുപടിഞ്ഞാറായി ഷ്ലെസ്‌വിഗ്-ഹോൾസ്റ്റീൻ സംസ്ഥാനത്തെ ബുസ്‌ഡോർഫിന് സമീപം ഡെൻമാർക്ക് അതിർത്തിക്ക് അടുത്താണ് ഹൈതാബു - ഡാനെവർക്ക് ലോക പൈതൃക സൈറ്റ് സ്ഥിതി ചെയ്യുന്നത്. ജർമ്മൻ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് അസോസിയേഷന്റെ അഭിപ്രായത്തിൽ, എട്ടാം നൂറ്റാണ്ട് മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ ഹൈതാബു ഒരു വൈക്കിംഗ് വ്യാപാര കേന്ദ്രവും വാസസ്ഥലവുമായിരുന്നു. ജർമ്മൻ യുനെസ്കോ ലോക പൈതൃക സൈറ്റിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സന്നദ്ധ പ്രവർത്തകനായ നിക്കി ആൻഡ്രിയാസ് സ്റ്റെയ്ൻമാൻ നടത്തിയ അന്വേഷണത്തിലാണ് ലോക പൈതൃക സ്ഥലങ്ങളായ ഹൈതാബുവിനും ഡാനെവർക്കിനും ഇടയിൽ നിധി ശേഖരം കണ്ടെത്തിയതെന്ന് ആർക്കിയോളജിക്കൽ സ്റ്റേറ്റ് ഓഫീസ് ഓഫ് ഷ്ലെസ്വിഗ്-ഹോൾസ്റ്റീൻ പറഞ്ഞു. മെറ്റൽ ഡിറ്റക്ടറിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയ പ്രദേശത്ത് അദ്ദേഹം കുഴിച്ചു. ഒടുവിൽ അവിടെനിന്ന് കുറച്ച് സ്വർണ്ണ നാണയങ്ങൾ, ഒരു സ്വർണ്ണ കമ്മൽ, ഒരു കഷണം തുണി, മറ്റ് ചില വസ്തുക്കൾ എന്നിവ കണ്ടെത്തി. തുടർന്ന് കൂടുതൽ ഖനനത്തിനുള്ള അനുമതി തേടി. ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് ഒരു സഞ്ചാരി, അല്ലെങ്കില്‍ ഒരു വൈക്കിംഗ് പോരാളി കുഴിച്ചിട്ടതാകാം ഇതെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം.

Feb 24, 2023 - 14:25
 0

What's Your Reaction?

like

dislike

love

funny

angry

sad

wow