തോട്ടപ്പള്ളി കരിമണൽ ഖനനം; കേന്ദ്രത്തിനും സംസ്ഥാനത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്
ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യം, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നോട്ടീസിന് നാലാഴ്ചയ്ക്കകം മറുപടി നൽകണം. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്‍റെയോ പരിസ്ഥിതി മന്ത്രാലയത്തിന്‍റെയോ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നടക്കുന്ന ഖനനം അവസാനിപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര- സംസ്ഥാന തീരദേശ സംരക്ഷണ അതോറിറ്റി, കേരള മിനറൽസ് ആൻഡ് മെറ്റൽസ്, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവരുൾപ്പെടെ 10 എതിർ കക്ഷികൾക്കാണ് നോട്ടീസ് നൽകിയത്. തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാറാണ് ഹർജി നൽകിയത്. അഭിഭാഷകനായ ജെയിംസ് പി തോമസാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. തീരദേശ പരിപാലന വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായാണ് ഇവിടെ ഖനനം നടത്തുന്നത്. ഇതുകൂടാതെ ദുരന്തനിവാരണ നിയമത്തിന്‍റെ പേരിൽ കരിമണൽ ഉൾപ്പെടെയുള്ള ധാതുസമ്പന്നമായ മണൽക്കൂനകൾ നിയമവിരുദ്ധമായി നീക്കം ചെയ്യുകയാണ്. മണൽ നീക്കം ചെയ്യുന്നത് തീരം ഇടിയുന്നതിന് കാരണമാകുന്നു. ഇത് ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിച്ചുവെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഖനനത്തിനെതിരെ നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. സ്പിൽവേയിലൂടെ വെള്ളം തടസ്സമില്ലാതെ ഒഴുകാൻ പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നിക്ഷേപം ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹർജി തള്ളിയത്.

What's Your Reaction?