ഒലയോട് മത്സരിക്കാൻ ഏഥർ; പുതിയ സ്കൂട്ടർ വിപണിയിലെത്തിക്കും
വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ എത്തിക്കാൻ ഏഥർ. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒല എസ് 1 എയറിനോട് മത്സരിക്കാനാണ് ഏഥർ പുതിയ മോഡൽ അവതരിപ്പിക്കുന്നത്. നിലവിലെ ഏഥർ സ്കൂട്ടറുകളിൽ നിന്ന് പുതിയ മോഡലിന് വലിയ രൂപമാറ്റം ഉണ്ടാകില്ല. ടൂബിലാർ ഷാസിയിലായിരിക്കും വാഹനം നിർമ്മിക്കുക. ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററിയും ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും പുതിയ മോഡലിൽ ഉണ്ടാകും. ഇലക്ട്രിക് മോട്ടോറിനെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

What's Your Reaction?