സാങ്കേതിക തകരാർ; തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി എയർ ഇന്ത്യാ വിമാനം
തിരുവനന്തപുരം : കോഴിക്കോട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ടേക്ക് ഓഫ് ചെയ്ത ശേഷം തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയത്. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ലാൻഡിങ് നടന്നത്. ലാൻഡിങ് സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിന് ഹൈഡ്രോളിംഗ് തകരാർ മാത്രമേ ഉള്ളൂ. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും സഞ്ചരിച്ചിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ഇറങ്ങാൻ അനുമതി തേടിയിരുന്നു. പിന്നീട് സുരക്ഷ കൂടുതലുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സമീപമെത്തിയ വിമാനത്തിന്റെ ഇന്ധനം കളഞ്ഞാണ് ലാൻഡ് ചെയ്തത്. എമർജൻസി ലാൻഡിങിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ അനുസരിച്ചാണ് ലാൻഡിങ് നടത്തിയത്. ഫയർഫോഴ്സ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കൂടാതെ, അടുത്തുള്ള ആശുപത്രികളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം അയച്ചു. യാത്രക്കാർ സുരക്ഷിതരാണ്. ആരെയും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.
 
What's Your Reaction?