കുവൈത്തിൽ ടിക് ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ ടിക് ടോക്ക് ആപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ടിക് ടോക്ക് നടത്തുന്ന ചാരപ്രവർത്തനങ്ങളിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് തീരുമാനം. യൂറോപ്യൻ കമ്മീഷൻ ജീവനക്കാർ അവരുടെ ഔദ്യോഗിക സ്മാർട്ട് ഫോണുകളിൽ ടിക് ടോക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഇൻഫർമേഷൻ സെക്യൂരിറ്റി വിദഗ്ധനും കുവൈത്ത് ഇലക്ട്രോണിക് മീഡിയ ഫെഡറേഷന്‍റെ സൈബർ സെക്യൂരിറ്റി കമ്മിറ്റി തലവനുമായ മുഹമ്മദ് അൽ റാഷിദി ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇതിന്‍റെ തുടർച്ചയായാണ് കുവൈത്തിൽ ടിക് ടോക്ക് നിരോധിക്കാനുള്ള ചർച്ചകൾ സജീവമാകുന്നത്. ചാരവൃത്തി സംശയിക്കുന്ന ടിക് ടോക്കിന്‍റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് യുഎസ് സെനറ്റിൽ ആവശ്യമുയർന്നതായി അൽ റാഷിദി പറഞ്ഞു. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിരോധിച്ച ആപ്ലിക്കേഷനാണ് ടിക് ടോക്ക്. നിലവിൽ അധികൃതർ നൽകുന്ന സൂചനകൾ അനുസരിച്ച് കുവൈത്തിൽ ടിക് ടോക്ക് ഉപയോഗത്തിന് ഉടൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് വ്യക്തമാണ്.

Feb 24, 2023 - 15:25
 0

What's Your Reaction?

like

dislike

love

funny

angry

sad

wow