'മിത്ര കാൽ'; കേന്ദ്ര ബജറ്റിനെയും പ്രധാന മന്ത്രിയെയും വിമർശിച്ച് രാഹുൽ
ഡൽഹി : ഇന്ത്യയുടെ ഭാവിയ്ക്ക് വേണ്ടിയുള്ള ഒരു പദ്ധതികളും കേന്ദ്ര സർക്കാരിന് ഇല്ലെന്നു വ്യക്തമാക്കുന്ന ബജറ്റ് അവതരണമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമൃത് കാൽ ബജറ്റ് എന്ന് കേന്ദ്ര സർക്കാർ വിശേഷിപ്പിച്ച ബജറ്റിനെ 'മിത്ര കാൽ' എന്നാണ് രാഹുൽ പരിഹസിച്ചത്. "മിത്ര കാൽ' ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല, അസമത്വം തടയാൻ ഉദ്ദേശിച്ചിട്ടില്ല, ഒരു ശതമാനം സമ്പന്നർക്ക് 40% സ്വത്ത്, 50% ദരിദ്രർ 64% ജിഎസ്ടി അടക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല - എന്നിട്ടും പ്രധാനമന്ത്രിക്ക് സഹതാപമില്ല. ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ സർക്കാരിനു ഒരു പദ്ധതിയുമില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രഖ്യാപനത്തിൽ വലുതും നടപ്പാക്കുമ്പോൾ ചെറുതുമായ ബജറ്റെന്നാണ് കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. മോദി സർക്കാർ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കി. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.
 
What's Your Reaction?