ത്രിപുരയിൽ തിപ്ര മോതയെ കൂടെചേർക്കാൻ നീക്കങ്ങളുമായി ബിജെപി

ത്രിപുരയിൽ തിപ്ര മോതയെ കൂടെചേർക്കാൻ നീക്കങ്ങളുമായി ബിജെപി. തിപ്ര മോതയുമായി സഹകരിക്കാൻ തയ്യാറെന്ന് ഹിമന്ത ബിശ്വ ശർമയും മണിക് സഹയും വ്യക്തമാക്കി. ത്രിപുരയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. വോട്ടെണ്ണലിന് ശേഷമുള്ള അക്രമങ്ങൾക്ക് പിന്നിൽ ആരായാലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി മണിക് സഹ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമെന്ന് പ്രത്യോത് ദേബ് ബർമൻ വ്യക്തമാക്കിയെങ്കിലും തിപ്ര മോദയെ കൂടെ ചേർത്തു സർക്കാറിനെ ശക്തമാക്കാനാണ് ബിജെപിയുടെ ശ്രമം. സർക്കാർ രൂപീകരണത്തിന് മുന്നോടിയായുള്ള ചർച്ചകൾക്കായി അഗർതലയിൽ എത്തിയ അസം മുഖ്യമന്ത്രി ഹിമന്ത […]

Mar 5, 2023 - 06:07
 0
ത്രിപുരയിൽ തിപ്ര മോതയെ കൂടെചേർക്കാൻ നീക്കങ്ങളുമായി ബിജെപി

ത്രിപുരയിൽ തിപ്ര മോതയെ കൂടെചേർക്കാൻ നീക്കങ്ങളുമായി ബിജെപി. തിപ്ര മോതയുമായി സഹകരിക്കാൻ തയ്യാറെന്ന് ഹിമന്ത ബിശ്വ ശർമയും മണിക് സഹയും വ്യക്തമാക്കി. ത്രിപുരയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. വോട്ടെണ്ണലിന് ശേഷമുള്ള അക്രമങ്ങൾക്ക് പിന്നിൽ ആരായാലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി മണിക് സഹ പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമെന്ന് പ്രത്യോത് ദേബ് ബർമൻ വ്യക്തമാക്കിയെങ്കിലും തിപ്ര മോദയെ കൂടെ ചേർത്തു സർക്കാറിനെ ശക്തമാക്കാനാണ് ബിജെപിയുടെ ശ്രമം. സർക്കാർ രൂപീകരണത്തിന് മുന്നോടിയായുള്ള ചർച്ചകൾക്കായി അഗർതലയിൽ എത്തിയ അസം മുഖ്യമന്ത്രി ഹിമന്ത തിപ്ര മോതയുമായി ഹകരിക്കാൻ ബിജെപി തയ്യാറാണെന്ന് വ്യക്തമാക്കി.

തിപ്ര നേതൃത്വവുമായി ഹിമന്ത വീണ്ടും ചർച്ച നടത്തിയേക്കും. സഹകരിക്കാൻ തിപ്ര തയ്യാറെങ്കിൽ ഉപമുഖ്യമന്ത്രി പദം നൽകുമെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ കാര്യത്തിലും ഹിമന്തയുടെ സന്ദർശനത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. മണിക് സഭയുടെ വിശ്വസ്ഥർ ഗുവഹത്തിയിലെത്തി നേരെത്തെ ഹിമന്തയെ കണ്ടിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ആരെന്ന് എല്ലാവർക്കും അറിയാമെന്നും, കുറ്റക്കരെ വെറുതെവിടില്ലെന്നും മുഖ്യമന്ത്രി മണിക് സഹ പ്രതികരിച്ചു. അതേസമയം സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ സിപിഐഎം, കോൺ​ഗ്രസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ഇന്നും തീവെപ്പും അക്രമവുമുണ്ടായി. ദലായ് അടക്കം സംഘർഷ ബാധിത മേഖലകളിൽ പൊലീസിന്റെ നേതൃത്വത്തിൽ സമാധാന യോഗങ്ങൾ വിളിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow