കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. അസി. സ്റ്റേഷൻ ഓഫിസർ പി. വിനോദന്റെ നേതൃത്വത്തിൽ ഓഫിസർമാരായ ഇ.എം. പ്രശാന്ത്, പി.ആർ. സത്യനാഥ്, എ.കെ. ഷിഗിൻ ചന്ദ്രൻ, ആർ. ജിനേഷ്, ഹോം ഗാർഡ് എൻ.എം. രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പേരാമ്പ്ര: കരുവണ്ണൂരിൽ കിണറ്റിൽവീണ വീട്ടമ്മയെ പേരാമ്പ്ര അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കുറ്റിയുള്ളതിൽ സതിയാണ് (60) ബുധനാഴ്ച രാവിലെ ഏഴുമണിക്ക് 60 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. അയൽവാസികളായ പേരാമ്പ്ര ഫയർ സ്റ്റേഷനിലെ ഹോം ഗാർഡ് എ.സി. അജീഷും വെങ്ങിലാട്ട് ഹാരിസും കിണറ്റിലിറങ്ങുകയും കയറിൽ തൂങ്ങി നിന്ന് അഗ്നിരക്ഷസേന എത്തുന്നതുവരെ വീട്ടമ്മയെ താങ്ങിനിർത്തുകയും ചെയ്തു. കൈക്കേറ്റ ചെറിയ പരിക്കൊഴിച്ചാൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. അസി. സ്റ്റേഷൻ ഓഫിസർ പി. വിനോദന്റെ നേതൃത്വത്തിൽ ഓഫിസർമാരായ ഇ.എം. പ്രശാന്ത്, പി.ആർ. സത്യനാഥ്, എ.കെ. ഷിഗിൻ ചന്ദ്രൻ, ആർ. ജിനേഷ്, ഹോം ഗാർഡ് എൻ.എം. രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
What's Your Reaction?