ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍

ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മിഷൻ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Jan 20, 2023 - 07:08
Jan 20, 2023 - 07:47
 0
ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍

ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മിഷൻ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ഹർജി ഉടൻ പരിഗണിക്കണമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകൻ നാളെ ആവശ്യപ്പെടും.

മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ കെ ആർ ശശിപ്രഭു എന്നിവരാണ് ഫൈസലിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്. തനിക്കെതിരെയുള്ള ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യത റദ്ദാക്കപ്പെടും. സുപ്രീം കോടതി തന്നെ പല വിധികളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഫൈസൽ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.

What's Your Reaction?

like

dislike

love

funny

angry

sad

wow