ഗവർണർക്കെതിരായ പരസ്യ ഭീഷണി; ഡിഎംകെ നേതാവിനെ സസ്പെൻഡ് ചെയ്തു
തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഗവർണർ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരെ ഡി.എം.കെ നേതാവ് പരസ്യ ഭീഷണി മുഴക്കിയത്. അംബേദ്കറുടെ പേര് പറയാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ കശ്മീരിലേക്ക് പോകണമെന്നും വെടിവച്ച് കൊല്ലാൻ ഞങ്ങൾ തന്നെ തീവ്രവാദികളെ അയയ്ക്കും എന്നുമാണ് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ശിവാജി കൃഷ്ണമൂർത്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്ഭവൻ സിറ്റി പോലീസ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന നേതൃത്വവും ഡി.ജി.പിയെ സമീപിച്ചിട്ടുണ്ട്. ഡി.എം.കെ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം, ഗവർണറെ കൊല്ലാൻ തീവ്രവാദികളെ അയക്കുമെന്ന് അറസ്റ്റുചെയ്യണമെന്നും ഗവർണറെ കൊല്ലാൻ കശ്മീർ തീവ്രവാദികളെ നിയോഗിക്കുമെന്നുപറഞ്ഞയാളെ എൻഐഎ നിരീക്ഷിക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഡിജിപി ഉറപ്പുനൽകിയതായി ബിജെപി നേതാവ് കാരു നാഗരാജൻ പറഞ്ഞു.

What's Your Reaction?