പമ്പുടമയിൽ നിന്ന് കോഴ വാങ്ങിയതായി പരാതി; ബിജെപി പ്രാദേശിക നേതാക്കൾക്ക് സസ്‌പെൻഷൻ
കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ പമ്പ് ഉടമയിൽ നിന്ന് ബിജെപി നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നടപടി. ബി.ജെ.പി പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്തു. ബിജെപി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി കെ രാഘവൻ, വൈസ് പ്രസിഡന്‍റ് ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പണപ്പിരിവിനെച്ചൊല്ലി ബി.ജെ.പി യോഗത്തിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് അഞ്ച് പ്രവർത്തകർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പെട്രോൾ പമ്പ് നിർമ്മാണത്തിനെതിരായ സമരം അവസാനിപ്പിക്കാനെന്ന പേരിൽ ബി.ജെ.പി നേതാക്കൾ പണം വാങ്ങിയെന്ന ബി.ജെ.പി പ്രവർത്തകൻ പ്രജീഷിന്‍റെ പരാതിയെ തുടർന്നാണ് സംഘർഷമുണ്ടായത്. ജില്ലാ കോർ കമ്മിറ്റിയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

What's Your Reaction?