കാര്യവട്ടത്ത് കാണികളുടെ കുറവിനു കാരണം കായികമന്ത്രിയുടെ പരാമർശം: വി ഡി സതീശൻ
കാര്യവട്ടത്ത് കാണികളുടെ കുറവിനു കാരണം കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമർശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശന്‍റെ വിമർശനം. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരരുതെന്നും കായികമന്ത്രി പറഞ്ഞു. ശൂന്യമായ ഗാലറിക്ക് മുന്നിലാണ് ഇന്നത്തെ കളി നടക്കുന്നത്. മലയാളികളുടെ ആത്മാഭിമാനം ഇനി ചോദ്യം ചെയ്യപ്പെടരുതെന്നും സതീശൻ വിമർശിച്ചു. കാര്യവട്ടം ടിക്കറ്റ് നിരക്കിൽ കോർപ്പറേഷൻ ഈടാക്കുന്ന വിനോദനികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയതിനെ ന്യായീകരിച്ച് കായികമന്ത്രി നടത്തിയ പരാമർശം വിവാദമായിരുന്നു. പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കാണാൻ വരേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
 
What's Your Reaction?