കാര്യവട്ടത്ത് റെക്കോർഡ് ജയവുമായി ഇന്ത്യ; തകർന്നടിഞ്ഞ് ലങ്കൻ ബാറ്റിംഗ് നിര
കാര്യവട്ടം ഗ്രീൻഫീൽഡ് ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ഇന്ത്യൻ ബോളിങ്ങിനും ബാറ്റിംഗിനും മുൻപിൽ ശ്രീലങ്ക തകർന്നു തരിപ്പണമായപ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരി. 317 റൺസിനാണ് ഇന്ത്യയുടെ ജയം. 22 ഓവറിൽ 73 റൺസ് മാത്രമെടുക്കാനേ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ. ഇന്ത്യക്കായി സിറാജ് 4 വിക്കറ്റ് വീഴ്ത്തി. ഷമി, കുൽദീപ് യാദവ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക മൂന്നക്കംപോലും തികയ്ക്കുന്നതിനു മുൻപേ തകർന്നു. 2008 ജൂലൈയിൽ 290 റൺസിന് അയർലൻഡിനെ ന്യൂസീലൻഡ് തോൽപ്പിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഈ റെക്കോർഡ് ഇന്ത്യൻ ടീം തിരുത്തി.

What's Your Reaction?