പണി പൂർത്തിയാകുന്നതിനു മുൻപ് പൊഖാറ വിമാനത്താവളം തുറന്നു; ചൈനീസ് കമ്പനിക്കെതിരെ ആരോപണം

ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ നേപ്പാളിലെ പൊഖാറ വിമാനത്താവളം ദുരന്തഭൂമിയായി മാറി. ചൈനയുമായി സഹകരിച്ച് നിർമ്മിച്ച വിമാനത്താവളം ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്തത്. പണി പൂർത്തിയാകുന്നതിനു മുമ്പാണ് വിമാനത്താവളം തുറന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ചൈനയുടെ ബെൽട്ട് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി സിഎംസി എഞ്ചിനീയറിംഗിനായിരുന്നു വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല. വിമാനത്താവളത്തിന്‍റെ നിർമ്മാണം പൂർത്തിയായതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞ ഏപ്രിലിൽ നേപ്പാളിനെ അറിയിച്ചു. ഇതനുസരിച്ച് ജനുവരി ഒന്നിനു പ്രധാനമന്ത്രി പുഷ്പ കമാൽ ദാഹൽ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. വിമാനത്താവള നിർമ്മാണത്തിനായി ചൈന ഉപയോഗിച്ച വസ്തുക്കൾ പരിശോധിക്കുമെന്ന് നേപ്പാൾ വൃത്തങ്ങൾ അറിയിച്ചു. 2014ലാണ് ചൈനീസ് കമ്പനിക്ക് വിമാനത്താവളത്തിന്‍റെ നിർമ്മാണ കരാർ നൽകിയത്. 2017 ജൂലായിലാണ് നിർമാണം ആരംഭിച്ചത്. 1400 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളം നിർമ്മിച്ചത്. വിമാനത്താവളത്തിന്‍റെ നിർമ്മാണത്തിനു ശേഷം നേപ്പാൾ പ്രധാനമന്ത്രി രാജ്യത്തെ റെയിൽവേയുടെയും മറ്റ് പദ്ധതികളുടെയും നിർമ്മാണത്തിൽ ചൈനയുടെ സഹകരണം തേടിയിരുന്നു. 68 യാത്രക്കാരും നാലു ജീവനക്കാരുമായി പറന്ന യെതി എയര്‍ലൈന്‍സ് ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തകര്‍ന്നു വീണത്. അപകടത്തില്‍ 68 പേര്‍ മരിച്ചു. ദുഃഖാചരണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച നേപ്പാളില്‍ പൊതു അവധി പ്രഖ്യാപിച്ചു.

Jan 15, 2023 - 21:01
 0

What's Your Reaction?

like

dislike

love

funny

angry

sad

wow