ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. കോലറങ്ങല വീട്ടിൽ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ലത്തീഫിനെ ബെംഗളൂരുവിലെ കമ്മനഹള്ളിയിൽ നിന്നാണ് പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ് സിറാജുദ്ദീനാണ് സംക്രാന്തി പാർക്ക് ഹോട്ടലിലെ പ്രധാന പാചകക്കാരൻ. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സിറാജുദ്ദീനെ മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായ രശ്മി രാജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.

What's Your Reaction?