നടപടിയിൽ മാറ്റമില്ല; സ്ത്രീകളുടെ അവകാശങ്ങൾക്ക് പരിഗണന നൽകാൻ തയ്യാറല്ലെന്നുറപ്പിച്ച് താലിബാൻ
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം പരിഗണയിലില്ലെന്ന് വ്യക്തമാക്കി താലിബാൻ. രാജ്യവ്യാപകമായി പെൺകുട്ടികൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുകയും ചെയ്തിട്ടും സ്ത്രീകളുടെ അവകാശങ്ങൾക്ക് പരിഗണന നൽകാൻ തയ്യാറല്ലെന്നാണ് താലിബാൻ അറിയിച്ചത്. ഇസ്ലാമിക നിയമം ലംഘിക്കുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. സ്ത്രീകളുടെ അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ താലിബാൻ ഭരണകൂടം നടപ്പാക്കിയ നിയമത്തിനു അനുസൃതമായി കൈകാര്യം ചെയ്യും. താലിബാൻ ഭരണകൂടം ഇസ്ലാമിക മത നിയമങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും ആ നിയമങ്ങൾക്കെതിരെ ഒരു നടപടിയും അനുവദിക്കില്ലെന്നും സബിയുള്ള മുജാഹിദ് വ്യക്തമാക്കി. സന്നദ്ധ സംഘടനകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കാനുള്ള താലിബാന്‍റെ തീരുമാനം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിനും ആഗോളതലത്തിൽ വിമർശനത്തിനും കാരണമായി. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, യുഎൻ, ഒഐസി, മറ്റ് അന്താരാഷ്ട്ര സംഘടനകൾ എന്നിവ താലിബാൻ ഭരണകൂടത്തോട് പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാനും പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം നൽകാനും സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കാൻ സ്ത്രീകളെ അനുവദിക്കാനും ആവശ്യപ്പെട്ടിരുന്നു.

What's Your Reaction?