നിതിൻ ഗഡ്കരിക്ക് വധഭീഷണി മുഴക്കിയത് ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. കൊലക്കേസിൽ കർണാടകയിലെ ബെലഗാവി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ജയേഷ് കന്തയാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് നാഗ്പൂർ പോലീസ് കണ്ടെത്തി. ജയേഷ് കന്ത അനധികൃതമായി ജയിലിനുള്ളിൽ കൊണ്ടുവന്ന ഫോൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. നാഗ്പൂർ പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണത്തിനായി ബെലഗാവിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പ്രതിയെ വിട്ടുകിട്ടാന്‍ പ്രൊഡക്ഷൻ റിമാൻഡ് ആവശ്യപ്പെടുമെന്നും കമ്മീഷണർ പറഞ്ഞു.

What's Your Reaction?