പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തിനിടെ സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍
വരവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിനിടെ പുറത്തു നിന്നെത്തിയവർ വടിവാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിലെത്തിയ വരവൂർ വളവ് സ്വദേശികളായ മുണ്ടനാട്ട് പ്രമിത് (27), പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് ആക്രമണം നടത്തിയത്. 2003 ബാച്ചിൻ്റെ പൂർവവിദ്യാർഥി സംഗമമായിരുന്നു. പരുപാടിയിൽ പങ്കെടുത്ത തളി കുണ്ടുപറമ്പിൽ ഹഖീമിനെയാണ് രണ്ടംഗ സംഘം ലക്ഷ്യമിട്ടത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ഫുട്ബോൾ മത്സരമാണ് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ഹഖീമിന്‍റെ സുഹൃത്തുക്കൾ ആദ്യം വന്ന് ഇവരെ തിരിച്ചയച്ചെങ്കിലും യോഗം കഴിഞ്ഞ് സ്വന്തം വാഹനത്തിൽ മടങ്ങുന്നതിനിടെ ഹക്കീമിനു നേരെ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഹക്കീമിന്‍റെ വാഹനവും അക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലാക്കാട് ഭാഗത്ത് അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി പൊലീസ് പറഞ്ഞു.

What's Your Reaction?