മാനന്തവാടിയിൽ വീണ്ടും കടുവയെത്തി; പിടികൂടാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്
മാനന്തവാടി പിലാക്കാവിൽ പശുവിനെ കൊന്ന കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്. തുടർച്ചയായി രണ്ട് ദിവസം കടുവ പിലാക്കാവിൽ ഇറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കൊന്ന പശുവിന്‍റെ ജഡം കഴിക്കാനാണ് വൈകുന്നേരത്തോടെ കടുവ വീണ്ടും എത്തിയത്. കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ പശുവിന്‍റെ ജഡം കുഴിച്ചിടാതെ വയലിൽ തന്നെ സൂക്ഷിച്ചിരുന്നു. കടുവ അടുത്തുള്ള വനത്തിലേക്ക് പോയെന്നാണ് കരുതുന്നത്. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് മുമ്പും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

What's Your Reaction?