അഫ്ഗാൻ മുൻ വനിതാ എംപിയും അംഗരക്ഷകനും വെടിയേറ്റുമരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാൻ മുൻ പാർലമെന്റ് അംഗത്തേയും അംഗരക്ഷകനേയും വീട്ടിൽക്കയറി തോക്കുധാരികൾ വെടിവച്ചു കൊന്നു. മുർസൽ നബിസാദയും (32) ഇവരുടെ അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്. കാബൂളിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ നബിസാദയുടെ സഹോദരനും പരിക്കേറ്റു. ഇദ്ദേഹവും മുൻ പാർലമെന്റ് അംഗമാണ്. കിഴക്കൻ പ്രവിശ്യയായ നംഗർഹാർ സ്വദേശിയാണ് നബിസാദ. 2018 ൽ കാബൂളിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യംവിടാൻ നബിസാദയ്ക്കു അവസരം ലഭിച്ചിരുന്നു. എന്നാൽ അഫ്ഗാനിൽ തന്നെ തുടരാനായിരുന്നു ഇവരുടെ തീരുമാനം.
കാബൂൾ: അഫ്ഗാനിസ്ഥാൻ മുൻ പാർലമെന്റ് അംഗത്തേയും അംഗരക്ഷകനേയും വീട്ടിൽക്കയറി തോക്കുധാരികൾ വെടിവച്ചു കൊന്നു. മുർസൽ നബിസാദയും (32) ഇവരുടെ അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്.
കാബൂളിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ നബിസാദയുടെ സഹോദരനും പരിക്കേറ്റു. ഇദ്ദേഹവും മുൻ പാർലമെന്റ് അംഗമാണ്.
കിഴക്കൻ പ്രവിശ്യയായ നംഗർഹാർ സ്വദേശിയാണ് നബിസാദ. 2018 ൽ കാബൂളിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യംവിടാൻ നബിസാദയ്ക്കു അവസരം ലഭിച്ചിരുന്നു. എന്നാൽ അഫ്ഗാനിൽ തന്നെ തുടരാനായിരുന്നു ഇവരുടെ തീരുമാനം.
What's Your Reaction?