മലയാളി പെണ്‍കുട്ടിയെ വേണമെന്ന് സൗദിക്കാരന്‍; രണ്ട് കുട്ടികളുണ്ടെന്ന് പറഞ്ഞിട്ടും പിന്മാറിയില്ലെന്ന് ലക്ഷ്മി
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അമ്മയും മകളുമാണ് നടി സേതുലക്ഷ്മിയും മകള്‍ ലക്ഷ്മിയും. ഇരുവരും മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരാണ്. കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നെങ്കിലും ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കാന്‍ സാധിക്കുന്നതിലേക്ക് എത്തിയത് തന്റെ രണ്ടാം വിവാഹം കാരണമാണെന്നാണ് ലക്ഷ്മി പറയുന്നത്. ഒരു വിദേശിയെ കല്യാണം കഴിച്ചതിന് ശേഷമാണ് വീടു കാറുമൊക്കെ തനിക്ക് വന്നതെന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ലക്ഷ്മി പറഞ്ഞത്. ഒന്‍പത് വര്‍ഷത്തോളം നീണ്ട തന്റെ ദാമ്പത്യത്തെ കുറിച്ചാണ് […]
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അമ്മയും മകളുമാണ് നടി സേതുലക്ഷ്മിയും മകള്‍ ലക്ഷ്മിയും. ഇരുവരും മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരാണ്. കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നെങ്കിലും ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കാന്‍ സാധിക്കുന്നതിലേക്ക് എത്തിയത് തന്റെ രണ്ടാം വിവാഹം കാരണമാണെന്നാണ് ലക്ഷ്മി പറയുന്നത്.
ഒരു വിദേശിയെ കല്യാണം കഴിച്ചതിന് ശേഷമാണ് വീടു കാറുമൊക്കെ തനിക്ക് വന്നതെന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ലക്ഷ്മി പറഞ്ഞത്. ഒന്‍പത് വര്‍ഷത്തോളം നീണ്ട തന്റെ ദാമ്പത്യത്തെ കുറിച്ചാണ് ലക്ഷ്മി മനസ് തുറന്നത്.
ഒന്‍പത് വര്‍ഷം മുന്‍പാണ് വിവാഹിതയായത്. ഭര്‍ത്താവ് ശരിക്കും സൗദിക്കാരനാണ്. ദുബായില്‍ ഒരു പ്രോഗ്രാമിന് പോയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്. അവിടെ എന്റെയൊരു ചേട്ടനുണ്ട്. പുള്ളിയുടെ ബോസിന് ഒരു മലയാളിയെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ ഭര്‍ത്താവിനെ ഒരുപാട് ബഹുമാനിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. ഭാര്യയെ നല്ലത് പോലെ നോക്കുന്ന ഭര്‍ത്താവാണെങ്കില്‍ തീര്‍ച്ചയായും റെസ്പെക്ട് കിട്ടുമെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം.
അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. ആ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. അദ്ദേഹത്തിന് പറ്റിയ ഏതെങ്കിലും പെണ്‍കുട്ടിയുണ്ടോന്നാണ് ചേട്ടന്‍ എന്നോട് ചോദിച്ചത്. അടുത്ത തവണ ഞാന്‍ അവിടെ പരിപാടിയ്ക്ക് പോയപ്പോള്‍ നേരിട്ട് കണ്ടു.
അന്ന് രാത്രിയില്‍ ചേട്ടന്‍ വിളിച്ചിട്ട് പറഞ്ഞു, ലക്ഷ്മി.. അദ്ദേഹത്തിന് നിന്നെ വിവാഹം കഴിക്കണമെന്ന്. അയാള്‍ക്ക് എന്നെക്കാളും ഏഴ് വയസ് കുറവാണ്. മാത്രമല്ല ഞാനും വിവാഹം കഴിച്ച് രണ്ട് മക്കളുമുണ്ട്, പ്രായവും കൂടുതല്‍. അവര്‍ മുസ്ലീമായത് കൊണ്ട് ഇഷ്ടപ്പെടുമോന്നും ഒക്കെ ചോദിച്ചു.
എല്ലാം കേട്ടിട്ടും അദ്ദേഹം പിന്മാറിയില്ല. ലീഗലി ഡിവോഴ്സാണെങ്കില്‍ അവളെ കല്യാണം കഴിക്കാനാഗ്രഹമുണ്ടെന്ന് പറഞ്ഞു. സത്യത്തില്‍ തന്റെ ആദ്യ വിവാഹം ലീഗലി ആയിരുന്നില്ല. അതുകൊണ്ട് ഡിവോഴ്‌സ് ചെയ്യേണ്ടി വന്നില്ല. 8 വര്‍ഷത്തോളം ഞങ്ങളൊന്നിച്ച് ജീവിച്ചു. ആദ്യ ഭര്‍ത്താവ് ആര്‍ടിസ്റ്റല്ല, അതിനേക്കാളും ഉയര്‍ന്ന ആളാണ്. പുള്ളി വിവാഹമൊക്കെ കഴിച്ച് നല്ല രീതിയില്‍ ജീവിക്കുകയാണ്. അതിലെനിക്ക് സന്തോഷമാണ്. അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിക്കാറുണ്ട്.
അദ്ദേഹത്തിന് മലയാളം അറിയില്ല, എനിക്കാണെങ്കില്‍ ഇംഗ്ലീഷും അറബിയും മനസിലാവില്ല. ആദ്യം അവിടെയുള്ള ചേട്ടന്‍ ട്രാന്‍സലേറ്റ് ചെയ്ത് തന്നു. പിന്നെ ഇനി അത് വേണ്ടെന്ന് തീരുമാനിച്ച് ഞാന്‍ തന്നെ ഇംഗ്ലീഷ് പഠിച്ചെടുത്തു. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്ന ഭാഷ ഞങ്ങള്‍ക്ക് മാത്രം മനസിലാവുമെന്ന അവസ്ഥയിലാണ്.
മകളുടെ വിവാഹത്തെ കുറിച്ച് സേതുലക്ഷ്മിയും സംസാരിച്ചു. ‘അതൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നെക്കൊണ്ട് ഇത്രയേ പറ്റൂ. ഞാന്‍ ഇപ്പോഴും ജോലി എടുക്കുന്നുണ്ട്. മക്കളൊക്കെ വളര്‍ന്നു. അവര്‍ക്ക് മക്കളായി. ഈ കല്യാണം വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അവരെല്ലാം ഇങ്ങോട്ടേക്ക് വന്നു. എല്ലാവരേയും കണ്ട് സംസാരിച്ചു.
ഞാന്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എനിക്ക് വീടില്ലായിരുന്നു. കല്യാണശേഷമാണ് നല്ലൊരു വീടും കാറുമൊക്കെ വാങ്ങിയത്. എന്റെയും മക്കളുടെയും കാര്യങ്ങളും അദ്ദേഹം നോക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് ദുബായിലേക്കാണ് പോയത്. വര്‍ക്കുള്ളതിനാല്‍ ഞാന്‍ പോയും വന്നും നില്‍ക്കുകയാണ്.
ഭര്‍ത്താവിന്റെ പേര് വലുതാണ്. അതുകൊണ്ട് ഹമൂദി എന്നാണ് വിളിക്കുന്നത്. വഴക്കിടുമ്പോള്‍ ഞാന്‍ മലയാളം വാക്കൊക്കെ ഉപയോഗിക്കാറുണ്ട്. അറബിയിലെ ചീത്തയും എനിക്കും മനസിലാവുമെന്ന് ലക്ഷ്മി പറയുന്നു.
What's Your Reaction?