വേൾഡ് മലയാളി കൗൺസിൽ അവാർഡ്ദാനവും കുടുംബ സംഗമവും
കൊല്ലം: വേൾഡ് മലയാളി കൗൺസിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ കമ്മ്യൂണിറ്റി സർവ്വീസ് അവാർഡ് ജോണി കുരുവിള, ബിസിനസ്സ് അവാർഡ് ബേബി മാത്യു സോമതീരം, ഹാപ്പിനസ്സ് അവാർഡ് ഹരി നമ്പൂതിരി എന്നിവർ നേടി. കൊല്ലം ആൾ സീസൺസ് ഇന്റർനാഷനൽ ഹോട്ടലിൽ വച്ച് ജനുവരി 15-ന് സംഘടിപ്പിച്ച വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ എക്സിക്യൂട്ടീവ് കൗൺസിലിനോടനുബന്ധിച്ച് നടന്ന അഷ്ടമുടി സന്ധ്യയിൽ അവാർഡുകൾ വിതരണം ചെയ്തു. നാഷണൽ മീറ്റിലും വിവിധ […]
കൊല്ലം: വേൾഡ് മലയാളി കൗൺസിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ കമ്മ്യൂണിറ്റി സർവ്വീസ് അവാർഡ് ജോണി കുരുവിള, ബിസിനസ്സ് അവാർഡ് ബേബി മാത്യു സോമതീരം, ഹാപ്പിനസ്സ് അവാർഡ് ഹരി നമ്പൂതിരി എന്നിവർ നേടി.
കൊല്ലം ആൾ സീസൺസ് ഇന്റർനാഷനൽ ഹോട്ടലിൽ വച്ച് ജനുവരി 15-ന് സംഘടിപ്പിച്ച വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ എക്സിക്യൂട്ടീവ് കൗൺസിലിനോടനുബന്ധിച്ച് നടന്ന അഷ്ടമുടി സന്ധ്യയിൽ അവാർഡുകൾ വിതരണം ചെയ്തു. നാഷണൽ മീറ്റിലും വിവിധ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റുകളിലും നിരവധി മെഡലുകൾ കരസ്ഥമാക്കിയ അലൻ റെജിയെ ചടങ്ങിൽ ആദരിച്ചു. ഡോ. കെ.ബിജു, വി.എസ്. രാധാകൃഷ്ണൻ എന്നിവർ സ്വന്തമാക്കിയ നേട്ടങ്ങൾ പരിഗണിച്ചു പ്രത്യേകം ആദരവ് നൽകി.
വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ ചെയർമാൻ ഡോ. നടയ്ക്കൽ ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എൻ കെ . പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യ അതിഥി ആയിരുന്നു. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റ് ടി. പി.വിജയൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു. ഗ്ലോബൽ – റീജിയൻ നേതാക്കളായ സി. യു. മത്തായി, ബേബി മാത്യു സോമതീരം, ഷാജി മാത്യു മുളമൂട്ടിൽ, തങ്കമണി ദിവാകരൻ, പോൾ വടശ്ശേരി, ശാന്ത പോൾ, ഹരി നമ്പൂതിരി, തുളസിധരൻ നായർ, സലീന മോഹൻ, മോഹൻ നായർ, ഇന്ത്യയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നെത്തിയ വേൾഡ് മലയാളി കൗൺസിൽ നേതാക്കളും സുഹൃത്തുക്കളും അടക്കം നൂറോളം പേർ പങ്കെടുത്ത ചടങ്ങ് ചരിത്ര താളുകളിൽ ഇടം പിടിക്കും എന്നതിൽ ആതിധേയരായ ട്രാവൻകോർ പ്രൊവിൻസിനും കൊല്ലം ചാപ്റ്ററിനും എന്നെന്നും അഭിമാനിക്കാം.
ചടങ്ങിനോനനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളുടെ കുടുംബ സംഗമവും, സിനി-സീരിയൽ ആർട്ടിസ്റ്റ് ബിജു ബാഹുലേയനും സംഘവും അവതരിപ്പിച്ച നിറമാർന്ന വിവിധ കലാപരിപാടികളും ചടങ്ങിന് കൂടുതൽ മിഴിവേകി. വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രാവിൻസ് നേതാക്കളായ കബീർ തീപ്പുര, സാം ജോസഫ് , പി.സോനാൾജ്, ആർ വിജയൻ, കൊല്ലം ചാപ്റ്റർ നേതാക്കളായ ബി.ചന്ദ്രമോഹൻ, ഡോ. കെ.ബിജു, ആർ. വിജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
What's Your Reaction?