ഇന്ത്യയുമായി ഉണ്ടായ യുദ്ധങ്ങൾ സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും: ഷഹബാസ് ഷെരീഫ്
ഇന്ത്യയുമായി ഉണ്ടായ മൂന്ന് യുദ്ധങ്ങളും സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഞങ്ങൾ പാഠം പഠിച്ചുവെന്നും യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും പാക്കിസ്ഥാനും അയൽ രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കണം. സമാധാനപരമായി മുന്നോട്ടുപോകണോ അതോ തർക്കിച്ച് സമയവും സമ്പത്തും പാഴാക്കണോ എന്ന് തീരുമാനിക്കണം. ഇരു രാജ്യങ്ങളും അണ്വായുധ ശക്തികളാണ്. ഒരു യുദ്ധമുണ്ടായാൽ, എന്താണ് സംഭവിച്ചതെന്നു പറയാൻ ആരാണ് ജീവനോടെ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?