5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കാൻ ബിഎസ്എൻഎൽ

5ജി സേവനത്തിന് തുടക്കമിടാനൊരുങ്ങി ബിഎസ്എൻഎൽ. 2024 ഏപ്രിലോടെ ബിഎസ്എൻഎൽ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി നെറ്റ് വർക്ക് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ബിഎസ്എൻഎൽ 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ബിഎസ്എൻഎല്ലിൽ 4ജി നെറ്റ് വർക്ക് ആരംഭിക്കുന്നതിന് ടിസിഎസും സി-ഡോട്ടും ഒരുമിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഒഡീഷയിൽ എയർടെൽ, ജിയോ 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യവെയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒഡീഷയിലുടനീളം ബിഎസ്എൻഎൽ 5ജി സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. "ബിഎസ്എൻഎല്ലിന്‍റെ സേവനങ്ങൾ കാര്യക്ഷമമാക്കാൻ മോദി സർക്കാർ 5,600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒഡീഷയിലെ 100 ഗ്രാമങ്ങളിൽ 4 ജി സേവനങ്ങൾക്കായി 100 ടവറുകൾ ആരംഭിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് 15 ഓടെ 7,500 ഗ്രാമങ്ങളിലേക്ക് 4ജി സേവനങ്ങൾക്കായി 5,500 മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്," മന്ത്രി പറഞ്ഞു.

Jan 13, 2023 - 22:59
 0

What's Your Reaction?

like

dislike

love

funny

angry

sad

wow