ക്യാപ്ഷനോടുകൂടി മീഡിയാ ഫയലുകളും ഇനി വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്യാം

ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യം ഒരു പക്ഷെ വാട്‌സാപ്പില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകളിലൊന്നാവും. നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവ വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. എന്നാല്‍ വാട്‌സാപ്പില്‍ ഒരു മീഡിയാ ഫയല്‍ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ അതോടൊപ്പം വരുന്ന ടെക്സ്റ്റ് ക്യാപ്ഷനുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ ഒപ്പം ഫോര്‍വേഡ് ചെയ്യപ്പെടാറില്ല. ഈ പരിമിതി ഇല്ലാതാക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്. വാബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച് വാട്‌സാപ്പിന്റെ പുതിയ ബീറ്റാ പതിപ്പുകളിലൊന്നില്‍ മീഡിയാ ഫയലുകള്‍ അതിനൊപ്പമുള്ള കാപ്ഷനോടുകൂടി മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം വഴി ഒരു മീഡിയാ ഫയല്‍ ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് അയക്കുന്നതിന് മുമ്പ് ആ കാപ്ഷന്‍ വേണമെങ്കില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ഉപയോഗിച്ച് നോക്കുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം വഭിക്കുകയുള്ളൂ. താമസിയാതെ തന്നെ വാട്‌സാപ്പ് ഐഒഎസ് ബീറ്റയിലേക്കും ഈ സൗകര്യം എത്തിയേക്കും.

Jan 13, 2023 - 22:59
 0
ക്യാപ്ഷനോടുകൂടി മീഡിയാ ഫയലുകളും ഇനി വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്യാം

ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യം ഒരു പക്ഷെ വാട്‌സാപ്പില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകളിലൊന്നാവും. നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവ വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. എന്നാല്‍ വാട്‌സാപ്പില്‍ ഒരു മീഡിയാ ഫയല്‍ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ അതോടൊപ്പം വരുന്ന ടെക്സ്റ്റ് ക്യാപ്ഷനുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ ഒപ്പം ഫോര്‍വേഡ് ചെയ്യപ്പെടാറില്ല. ഈ പരിമിതി ഇല്ലാതാക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്.

വാബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച് വാട്‌സാപ്പിന്റെ പുതിയ ബീറ്റാ പതിപ്പുകളിലൊന്നില്‍ മീഡിയാ ഫയലുകള്‍ അതിനൊപ്പമുള്ള കാപ്ഷനോടുകൂടി മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം വഴി ഒരു മീഡിയാ ഫയല്‍ ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് അയക്കുന്നതിന് മുമ്പ് ആ കാപ്ഷന്‍ വേണമെങ്കില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.

നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ഉപയോഗിച്ച് നോക്കുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം വഭിക്കുകയുള്ളൂ. താമസിയാതെ തന്നെ വാട്‌സാപ്പ് ഐഒഎസ് ബീറ്റയിലേക്കും ഈ സൗകര്യം എത്തിയേക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow