കെ എസ് വിശ്വനാഥൻ സ്മാരക സാഹിത്യ പുരസ്കാരം ഉഷ.സി. നമ്പ്യാർക്ക്
കീഴൂർ: അക്ഷരനഗരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്പരം മാസിക വാനക്കൂട്ടം ഏർപ്പെടുത്തിയ ഈ വർഷത്തെ കെ എസ് വിശ്വനാഥൻ സ്മാരക സാഹിത്യ പുരസ്കാരം കീഴൂർ സ്വദേശിനി ഉഷ.സി. നമ്പ്യാർക്ക് ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ ജേക്കബ് സാംസൺ പുരസ്കാരം കൈമാറി. കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച് നടന്ന പരസ്പരം വായനക്കൂട്ടത്തിന്റെ പത്തൊമ്പതാം വാർഷിക സമ്മേളനത്തിൽ വച്ചാണ് പുരസ്കാര വിതരണം നടന്നത്. ചടങ്ങിൽ സർവകലാശാല പി.വി.സി ഡോക്ടർ എസ് രാജശേഖരൻ, ചലച്ചിത്ര സംവിധായകൻ പി.ആർ.ഹരിലാൽ, ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, മാസിക ചീഫ് എഡിറ്റർ ഔസേപ്പ് ചിറ്റക്കാട് എന്നിവർ സന്നിഹിതരായി. ഉഷ.സി. നമ്പ്യാരുടെ 'സ്വർണ്ണ മയൂഖം' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.
 
What's Your Reaction?