ഇതൊരു ത്യാഗം, ഭാരതത്തിന്റെ ഭാവി ഞാന്‍ മാറ്റും’; ജയിലിലും റാണയുടെ ‘തള്ളല്‍’, ഇരട്ടപ്പേര് ‘ചോരന്‍’
തൃശ്ശൂർ: ”ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. പുറത്തിറങ്ങട്ടെ. വ്യവസായം വിപുലമാക്കും. എല്ലാവരുടെയും നിക്ഷേപം തിരികെ നൽകും. എന്റെ സ്വപ്നം ഞാൻ യാഥാർഥ്യമാക്കും .അധികാരം കിട്ടിയാൽ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെക്കാൾ മുകളിലെത്തിക്കും”- 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ജയിലിലായ പ്രവീൺ റാണ ജയിലിലും ‘തള്ളൽ’ തുടരുകയാണ്. ജില്ലാ ജയിലിൽ അഡ്മിഷൻ ബ്ലോക്കിലാണ് റാണയുള്ളത്. കാണുന്നവരോടൊക്കെ റാണയ്ക്ക് പറയാനുള്ളതിതാണ്. ”മറ്റുള്ളവരെല്ലാം തട്ടിപ്പുകാരാണ്. ഞാൻ അങ്ങനെയല്ല. ഭാരതത്തിന്റെ ഭാവി ഞാൻ മാറ്റും. മഹാന്മാരെല്ലാം കുറേ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അതേ […]
തൃശ്ശൂർ: ”ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. പുറത്തിറങ്ങട്ടെ. വ്യവസായം വിപുലമാക്കും. എല്ലാവരുടെയും നിക്ഷേപം തിരികെ നൽകും. എന്റെ സ്വപ്നം ഞാൻ യാഥാർഥ്യമാക്കും .അധികാരം കിട്ടിയാൽ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെക്കാൾ മുകളിലെത്തിക്കും”- 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ജയിലിലായ പ്രവീൺ റാണ ജയിലിലും ‘തള്ളൽ’ തുടരുകയാണ്.
ജില്ലാ ജയിലിൽ അഡ്മിഷൻ ബ്ലോക്കിലാണ് റാണയുള്ളത്. കാണുന്നവരോടൊക്കെ റാണയ്ക്ക് പറയാനുള്ളതിതാണ്. ”മറ്റുള്ളവരെല്ലാം തട്ടിപ്പുകാരാണ്. ഞാൻ അങ്ങനെയല്ല. ഭാരതത്തിന്റെ ഭാവി ഞാൻ മാറ്റും. മഹാന്മാരെല്ലാം കുറേ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അതേ പോലൊരു ത്യാഗമായാണ് ഈ ജയിൽ ജീവിതവും.” ചിലപ്പോൾ ആത്മീയതയും തത്ത്വങ്ങളും വിളമ്പാറുമുണ്ട്. അഡ്മിഷൻ ബ്ലോക്കായതിനാൽ കേൾവിക്കാർ കുറവാണ്.
കോടികൾ തട്ടിയെങ്കിലും ഒരു പൈസ പോലുമില്ലാതെയാണ് റാണ ജയിലിലെത്തിയത്. ഫോൺ ചെയ്യാൻപോലും പണമില്ലായിരുന്നു. ആദ്യ ദിനം റാണയെക്കാണാൻ ആരുമെത്തിയില്ല. അതിനാൽ ജയിലിൽ ഇടാനുള്ള വസ്ത്രമോ പല്ലുതേക്കാനുള്ള ബ്രഷോ ഒന്നുമില്ലായിരുന്നു.
ജീൻസും ടീ ഷർട്ടും ധരിച്ചിരുന്ന റാണ ജയിലിൽ ആദ്യദിനം ബെർമുഡയിട്ടു കഴിഞ്ഞു. പിറ്റേന്ന് ബന്ധുക്കളെത്തി. പണവും അത്യാവശ്യസാധനങ്ങളും നൽകി. ‘ചോരൻ’ എന്ന സിനിമ നിർമിക്കുകയും നായകനാകുകയും ചെയ്ത ശേഷമാണ് തട്ടിപ്പിൽ പിടിക്കപ്പെട്ടതെന്നതിനാൽ ജയിലിൽ ‘ചോരൻ’ എന്ന ഇരട്ടപ്പേരാണ് സഹവാസികൾ നൽകിയിട്ടുള്ളത്.
What's Your Reaction?