മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളെക്കുറിച്ച് വിദ്വേഷ പരാമർശം ; മത സ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് ബാബാ രാംദേവിനെതിരെ എഫ്ഐആർ
ജയ്പൂർ: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ വിവാദ യോഗാ ഗുരു ബാബാ രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാജസ്ഥാനിലെ ബാർമെർ ജില്ലയിൽ വെച്ച് നടന്ന പരിപാടിയ്ക്കിടയിൽ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രദേശവാസിയായ പത്തായ് ഖാന്റെ പരാതിയെ തുടർന്നാണ് ചൗഹത്താൻ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇരുവിഭാഗങ്ങൾക്കിടയിൽ മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ബോധപൂർവമായ പ്രവൃത്തികൾ നടത്തി എന്നീ കുറ്റങ്ങൾക്കായി […]
 
                                ജയ്പൂർ: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ വിവാദ യോഗാ ഗുരു ബാബാ രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാജസ്ഥാനിലെ ബാർമെർ ജില്ലയിൽ വെച്ച് നടന്ന പരിപാടിയ്ക്കിടയിൽ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ പ്രദേശവാസിയായ പത്തായ് ഖാന്റെ പരാതിയെ തുടർന്നാണ് ചൗഹത്താൻ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇരുവിഭാഗങ്ങൾക്കിടയിൽ മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ബോധപൂർവമായ പ്രവൃത്തികൾ നടത്തി എന്നീ കുറ്റങ്ങൾക്കായി ഐപിസി 153എ, 295എ, 298 എന്നീ വകുപ്പുകളാണ് ബാബാ രാംദേവിനെതിരെ ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി രണ്ടിന് ജില്ലയിൽ നടന്ന പരിപാടിയ്ക്കിടയിൽ ഹിന്ദുമതത്തെ മുസ്ലീം, ക്രിസ്ത്യൻ മതങ്ങളുമായി താരതമ്യം ചെയ്ത് ബാബാ രാംദേവ് സംസാരിച്ചിരുന്നു. മുസ്ലീം വിഭാഗം തീവ്രവാദത്തിലേയ്ക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ട് പോവുകയാണെന്നും രാംദേവ് പറഞ്ഞത് വിവാദമായിരുന്നു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            