നികുതി നിരക്കുകൾ പരിഷ്കരിച്ചേക്കും; സൂചന നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാനത്തെ നികുതി നിരക്കുകൾ പരിഷ്കരിക്കുമെന്ന സൂചന നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടന യാഥാർത്ഥ്യമായതിന് പിന്നാലെയാണ് പ്രഖ്യാപനം. അതേസമയം ഇത്തവണ ബജറ്റിൽ കിഫ്ബി വഴിയുള്ള വിപുലമായ പദ്ധതി പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും നടപടികളും ബജറ്റിലുണ്ടാകുമെന്നാണ് ധനമന്ത്രി നൽകുന്ന സൂചന. കിഫ്ബിയിൽ നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിൽ മാത്രം മുൻഗണന നൽകി മുന്നോട്ട് പോകാനാണ് ധനവകുപ്പിന്‍റെ തീരുമാനം. വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നിലനിൽക്കാത്തതിനാൽ നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾക്ക് പോലും പണം തികയാത്ത സാഹചര്യവുമുണ്ട്. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാന കടമായാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കാൻ പുതിയ വായ്പയ്ക്കായി കിഫ്ബി സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നതിനാൽ ധനവകുപ്പിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ല. അതിനാൽ പല പദ്ധതികളും മുടങ്ങുന്ന അവസ്ഥയുമുണ്ട്.

What's Your Reaction?