ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്
ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. നിലവിലെ എംപി പി.പി. മുഹമ്മദ് ഫൈസൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അരുണാചൽ പ്രദേശ്, തമിഴ്നാട്, ജാർഖണ്ഡ്, ബംഗാൾ, മഹാരാഷ്ട്ര (2) എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നും നാഗാലാൻഡിലും മേഘാലയയിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിനു ഫല പ്രഖ്യാപനം നടത്തും.

What's Your Reaction?