ഡൽഹി വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് നേരെ ആക്രമണം
ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാളിനെതിരേ രാത്രിയില്‍ മദ്യപന്റെ അതിക്രമം. സ്വാതിയെ കടന്ന് പിടിച്ച അക്രമി വഴിയിലൂടെ 15 മീറ്ററോളം വലിച്ചിഴച്ചു. സംഭവത്തിൽ തെക്കൻ ഡൽഹിയിലെ സംഗം വിഹാർ സ്വദേശിയായ ഹരീഷ് ചന്ദ്ര (47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 3.11 ഓടെയാണ് സംഭവം. രാജ്യതലസ്ഥാനത്ത് സ്ത്രീകൾ രാത്രികാലത്ത് നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനാണ് പുലർച്ചെ വനിതാ കമ്മീഷൻ അധ്യക്ഷ തെരുവിലിറങ്ങിയത്. എയിംസിന്റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് എത്തിയ […]
ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാളിനെതിരേ രാത്രിയില്‍ മദ്യപന്റെ അതിക്രമം. സ്വാതിയെ കടന്ന് പിടിച്ച അക്രമി വഴിയിലൂടെ 15 മീറ്ററോളം വലിച്ചിഴച്ചു. സംഭവത്തിൽ തെക്കൻ ഡൽഹിയിലെ സംഗം വിഹാർ സ്വദേശിയായ ഹരീഷ് ചന്ദ്ര (47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ 3.11 ഓടെയാണ് സംഭവം. രാജ്യതലസ്ഥാനത്ത് സ്ത്രീകൾ രാത്രികാലത്ത് നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനാണ് പുലർച്ചെ വനിതാ കമ്മീഷൻ അധ്യക്ഷ തെരുവിലിറങ്ങിയത്.
എയിംസിന്റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് എത്തിയ അക്രമി മോശമായി സംസാരിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. തുടർന്ന് സ്വാതി പ്രതികരിച്ചതോടെ ഇയാൾ കാറിന്റെ ജനൽ തകർത്ത് സ്വാതിയെ അകത്തേയ്ക്ക് വലിച്ചിടാൻ ശ്രമിച്ചു.
ശക്തമായി പ്രതിരോധിച്ച കമ്മീഷൻ അധ്യക്ഷയെ അക്രമി റോഡിലൂടെ വലിച്ചിഴച്ചു. കമ്മീഷൻ അധ്യക്ഷയുടെ സഹായികളും സമീപത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇവർ എത്തിയാണ് സ്വാതിയെ രക്ഷിച്ചത്.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അക്രമി. പിന്നീട് പോലീസ് എത്തിയ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പുതുവത്സര ദിനത്തിൽ ഡൽഹിയിലെ തെരുവിൽ യുവതിയെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മീഷൻ അധ്യക്ഷയുടെ പരിശോധന.
കമ്മീഷൻ അധ്യക്ഷയായ തന്റെ ഗതി ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും ദൈവമാണ് തന്റെ ജീവൻ രക്ഷിച്ചതെന്നുമാണ് സംഭവത്തോട് സ്വാതി പ്രതികരിച്ചത്.
What's Your Reaction?