നിക്ഷേപ തട്ടിപ്പിനിരയായി ഉസൈൻ ബോൾട്ട്; ആവിയായത് 97.5 കോടി
കിംഗ്സ്റ്റൺ: ലോക അത്ലറ്റിക്സ് ഇതിഹാസം ഉസൈൻ ബോൾട്ടിന് നിക്ഷേപ തട്ടിപ്പിൽ കോടികളുടെ നഷ്ടം. 12.7 മില്യൻ ഡോളർ (ഏകദേശം 97.5 കോടി രൂപ) ആണ് ബോൾട്ടിന് നഷ്ടമായത്. കിംഗ്സ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിൽ ബോൾട്ട് നിക്ഷേപിച്ച പണം ആവിയായെന്നാണ് റിപ്പോർട്ട്. ഇവിടെ നിക്ഷേപിച്ചതിൽ 12,000 ഡോളർമാത്രമാണ് ബോൾട്ടിന്റെ അക്കൗണ്ടിൽ ശേഷിക്കുന്നത്. കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ കോർപ്പറേഷന്റെ കോടികൾ തട്ടിയെടുത്തതിനു സമാനമായിരുന്നു ബോൾട്ടിന്റെ കാര്യത്തിലും നടന്നത്. പണം നിക്ഷേപിച്ചതിനു ശേഷം കോഴിക്കോട് […]
കിംഗ്സ്റ്റൺ: ലോക അത്ലറ്റിക്സ് ഇതിഹാസം ഉസൈൻ ബോൾട്ടിന് നിക്ഷേപ തട്ടിപ്പിൽ കോടികളുടെ നഷ്ടം. 12.7 മില്യൻ ഡോളർ (ഏകദേശം 97.5 കോടി രൂപ) ആണ് ബോൾട്ടിന് നഷ്ടമായത്. കിംഗ്സ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിൽ ബോൾട്ട് നിക്ഷേപിച്ച പണം ആവിയായെന്നാണ് റിപ്പോർട്ട്. ഇവിടെ നിക്ഷേപിച്ചതിൽ 12,000 ഡോളർമാത്രമാണ് ബോൾട്ടിന്റെ അക്കൗണ്ടിൽ ശേഷിക്കുന്നത്.
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ കോർപ്പറേഷന്റെ കോടികൾ തട്ടിയെടുത്തതിനു സമാനമായിരുന്നു ബോൾട്ടിന്റെ കാര്യത്തിലും നടന്നത്. പണം നിക്ഷേപിച്ചതിനു ശേഷം കോഴിക്കോട് കോർപ്പറേഷൻ തിരിഞ്ഞുനോക്കാതിരുന്നതുപോലെ ബോൾട്ടും അക്കൗണ്ടിലെ പണം ഇടയ്ക്ക് പരിശോധിക്കുകയോ ഉപയോഗിക്കുകയോ ചെയ്തില്ല.
പിഎൻബി മാനേജരെ പോലെയൊരു വിരുതൻ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിലും പണം തട്ടി. അടുത്തിടെ ബോൾട്ട് തന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ മാത്രമാണ് തട്ടിപ്പ് വിവരം അറിയുന്നത്. 12.7 മില്യൻ നിക്ഷേപിച്ച സ്ഥാനത്ത് നിലവിൽ 12,000 ഡോളർമാത്രം. 2012ലാണ് ബോള്‍ഡ് സ്ഥാപനത്തിൽ പണം നിക്ഷേപിക്കുന്നത്. 2022 ഒക്ടോബർ വരെ അക്കൗണ്ടിൽ പണമുണ്ടായിരുന്നു.
സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് പണം തട്ടിയെടുത്തതെന്ന് സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് പ്രസ്താവനയിൽ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. സംഭവത്തിൽ ജമൈക്കൻ പോലീസും അന്വേഷണം തുടങ്ങി.
കിംഗ്സ്റ്റൺ ആസ്ഥാനമായുള്ള സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് (എസ്എസ്എൽ) ജനുവരി 12-ന് ഒരു പ്രസ്താവനയിൽ പറഞ്ഞു, ഒരു മുൻ ജീവനക്കാരന്റെ വഞ്ചനാപരമായ പ്രവർത്തനത്തെക്കുറിച്ച് തങ്ങൾക്ക് ബോധ്യപ്പെട്ടതായും വിഷയം നിയമ നിർവ്വഹണ വിഭാഗത്തിന് റഫർ ചെയ്തതായും ആസ്തികൾ സുരക്ഷിതമാക്കുന്നതിനും പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
What's Your Reaction?