ഇന്ത്യൻ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് യുഎഇ നിയമകാര്യ മന്ത്രിയുമായി ചർച്ച നടത്തി വി. മുരളീധരൻ
യുഎഇയിലെ ഇന്ത്യൻ തടവുകാരുടെ മോചനം സംബന്ധിച്ച് യുഎഇ നിയമകാര്യ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാഡ് അൽ നുഐമിയുമായി ചർച്ച നടത്തിയെന്ന് അറിയിച്ച് ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തവരുൾപ്പെടെയുള്ളവർ ഈ പട്ടികയിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിൽ നിന്ന് എത്ര പേരെ വിട്ടയക്കുമെന്നത് മൂന്നു മാസത്തിനകം അറിയാമെന്ന് മന്ത്രി അറിയിച്ചു. ഇന്നലെ യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് വി. മുരളീധരൻ. കൂടിക്കാഴ്ചക്ക് ശേഷം ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് ആത്യന്തികമായി […]
 
                                യുഎഇയിലെ ഇന്ത്യൻ തടവുകാരുടെ മോചനം സംബന്ധിച്ച് യുഎഇ നിയമകാര്യ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാഡ് അൽ നുഐമിയുമായി ചർച്ച നടത്തിയെന്ന് അറിയിച്ച് ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തവരുൾപ്പെടെയുള്ളവർ ഈ പട്ടികയിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിൽ നിന്ന് എത്ര പേരെ വിട്ടയക്കുമെന്നത് മൂന്നു മാസത്തിനകം അറിയാമെന്ന് മന്ത്രി അറിയിച്ചു. ഇന്നലെ യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് വി. മുരളീധരൻ. കൂടിക്കാഴ്ചക്ക് ശേഷം ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് ആത്യന്തികമായി യുഎഇയുമായിട്ട് ഉള്ള വളരെ അടുത്ത സൗഹൃദമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആ സൗഹൃദം നിലനിർത്തിക്കൊണ്ടു തന്നെ നമ്മുടെ തൊഴിലാളികളുടെയും തടവുകാരുടെയും ക്ഷേമം ഉറപ്പുവരുത്താൻ ശ്രമിക്കും എന്ന് അദ്ദേഹം ഉറപ്പുനൽകി. സാമ്പത്തികമായ ചില ക്രമക്കേടുകളുടെ പേരിൽ ധാരാളം വിഷമങ്ങൾ അനുഭവിക്കുന്ന അനുഭവിക്കുന്ന ധാരാളം പേർ ഇവിടെയുണ്ട്. അവരുടെ അടക്കമുള്ള ക്ഷേമം ഉറപ്പുവരുത്താനും അതിന് കൃത്യമായ സംവിധാനം ആരംഭിക്കുവാനുള്ള ശ്രമമാണ് ഈ കൂടികാഴ്ചയെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            