ഉറച്ച നിലപാടിൽ ഗുസ്തിതാരങ്ങള്‍; ബ്രിജ് ഭൂഷണ്‍ രാജിവെച്ചേക്കുമെന്ന് സൂചന

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റിനെതിരായ ലൈംഗികാരോപണത്തിൽ ശക്തമായ നടപടി സ്വീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് വനിതാ താരങ്ങൾ. സർക്കാരുമായി നടത്തിയ ചർച്ചയിൽ തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധകർ പറഞ്ഞു. ദേശീയ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻഎസ്എഫ്) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരണ് സിംഗ് രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായി മുന്നോട്ട് പോകുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) അടിയന്തര യോഗം ഞായറാഴ്ച അയോധ്യയിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അയോധ്യയിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) യോഗം വിളിക്കാൻ തീരുമാനിച്ചത്. ഈ മാസം 22നാണ് യോഗം. യോഗത്തിൽ ബ്രിജ്ഭൂഷൺ ശരൺ രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മുപ്പതോളം ഗുസ്തി താരങ്ങളാണ് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിച്ചത്. സാക്ഷി മാലിക്, സരിത മോർ, സംഗീത ഫോഗട്ട്, ജിതേന്ദർ കിൻഹ, സുമിത് മാലിക്ക് എന്നിവരുൾപ്പെടെ മുപ്പതോളം കായികതാരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധം തുടർന്നതോടെ ദേശീയ കായിക മന്ത്രാലയം വിഷയത്തിൽ ഇടപെട്ടു. 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ഗുസ്തി ഫെഡറേഷനോട് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നീട് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ പരാതിക്കാരെ നേരിട്ട് കണ്ടു.

Jan 20, 2023 - 07:03
 0

What's Your Reaction?

like

dislike

love

funny

angry

sad

wow