ഉത്തേജക മരുന്നിൻ്റെ ഉപയോഗം; ദ്യുതി ചന്ദിന് വിലക്ക്

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ഇന്ത്യൻ വനിതാ സ്പ്രിൻ്റർ ദ്യുതി ചന്ദിന് മത്സരങ്ങളിൽ നിന്ന് താത്ക്കാലിക വിലക്ക്. ശരീരത്തിൽ ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടപടിയെടുത്തത്. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഭുവനേശ്വറിൽ വെച്ച് പരിശോധന നടത്തിയത്. ശരീരത്തിലെ പേശികളുടെ ശക്തിയും കരുത്തും വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉത്തേജകത്തിന്‍റെ സാന്നിധ്യം സാമ്പിൾ പരിശോധനയിൽ കണ്ടെത്തി. ബി സാമ്പിൾ പരിശോധന നടത്താൻ ദ്യുതിക്ക് 7 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ബി സാമ്പിൾ പരിശോധനയിലും ഫലം ആവർത്തിച്ചാൽ ദ്യുതിയെ 4 വർഷം വരെ വിലക്കും.

Jan 20, 2023 - 07:03
 0

What's Your Reaction?

like

dislike

love

funny

angry

sad

wow