ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം; വെയിൽസിനെ നേരിടും

ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ വെയിൽസിനെ നേരിടും. ഗ്രൂപ്പിൽ ഒരു ജയവും ഒരു സമനിലയും നേടിയ ഇന്ത്യയുടെ ക്വാർട്ടർ ഫൈനലിലേക്കുള്ള സാധ്യത ഇന്ന് നടക്കുന്ന സ്പെയിൻ-ഇംഗ്ലണ്ട് മത്സരത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും നാല് പോയിന്‍റ് വീതമുണ്ട്. ഗോൾ‌ വ്യത്യാസത്തിൽ ഇംഗ്ലണ്ടാണ് മുന്നിൽ. ഗ്രൂപ്പ് വിജയികൾ നേരിട്ട് ക്വാർട്ടർ ഫൈനലിലെത്തും. രണ്ടാം സ്ഥാനത്തുള്ള ടീമിന് ക്രോസ്ഓവർ റൗണ്ട് കളിക്കേണ്ടി വരും. ഇംഗ്ലണ്ട് ജയിച്ചാൽ ഇന്ത്യക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലെത്താൻ വെയിൽസിനെ വലിയ മാർജിനിൽ പരാജയപ്പെടുത്തേണ്ടി വരും.

Jan 20, 2023 - 07:03
 0

What's Your Reaction?

like

dislike

love

funny

angry

sad

wow