വൃത്തിഹീനമായിട്ടും പ്രവർത്തിച്ചു; തൃശ്ശൂർ മെഡിക്കല്‍കോളേജ് കോഫീഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി

തൃശൂർ മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫി ഹൗസിന്‍റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് താൽക്കാലികമായി റദ്ദാക്കി. വൃത്തിഹീനമായിട്ടും ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിക്കാൻ അനുമതി നൽകിയ രണ്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. അസിസ്റ്റന്‍റ് ഭക്ഷ്യസുരക്ഷാകമ്മീഷണർ, ഫുഡ് സേഫ്റ്റി ഓഫീസർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാകമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വളരെ വൃത്തിഹീനമായ രീതിയിലാണ് കോഫി ഹൗസ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. നിരവധി പരാതികൾ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലൈസൻസ് ഇല്ലാതെ കോഫി ഹൗസിന് പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കാന്‍റീനുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിട്ടും ഉദ്യോഗസ്ഥർ ലൈസൻസ് തുടരാൻ അനുമതി നൽകുകയായിരുന്നു.

Jan 20, 2023 - 07:07
 0

What's Your Reaction?

like

dislike

love

funny

angry

sad

wow