ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 5 സീറ്റുകളെങ്കിലും ബിജെപി നേടും: പ്രകാശ് ജാവദേക്കർ

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കർ. എൻ.ഡി.എ മുന്നണി വിപുലീകരിക്കാൻ വിവിധ പാർട്ടികളുമായി ചർച്ച നടത്തിവരികയാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള പ്രത്യേക ക്യാമ്പെയിൻ രണ്ടുമാസത്തിനകം പൂർത്തിയാക്കും.

Jan 20, 2023 - 07:08
Jan 20, 2023 - 07:47
 0

വിഷുവിന് ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബി.ജെ.പി പ്രവർത്തകർ തങ്ങളുടെ വീടുകളിൽ വിരുന്നൊരുക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അറിയിച്ചു. കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ നിഴൽ യുദ്ധം നടത്തുകയാണ്. കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, കുറ്റകൃത്യം, സ്വജനപക്ഷപാതം എന്നിവയുടെ സംയോജനമാണ് എൽഡിഎഫ് സർക്കാരെന്നും ജാവദേക്കർ പറഞ്ഞു. തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന് ജനങ്ങൾ വൈകാതെ തിരിച്ചറിയും. കേരളത്തിൽ 36 ശതമാനം പേരുടെ പിന്തുണയാണ് മോദിക്കുള്ളത്.

എന്നാൽ ബിജെപിക്ക് 12 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബി.ജെ.പി എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരുകയാണ്. ബി.ജെ.പി വൈകാതെ കേരളത്തിൽ നിർണായക ശക്തിയായി മാറും. കാരണം കേരളം ഇതിലും മികച്ചത് അർഹിക്കുന്നു. കഴിഞ്ഞ 20 മാസമായി കേരളത്തിലെ ഒന്നരക്കോടി പേർക്ക് അഞ്ച് കിലോ അരി കേന്ദ്രം സൗജന്യമായി നൽകുന്നുണ്ട്. ഇത് 2023 ലും തുടരും. എല്ലാവർക്കും 140 കിലോ വരെ അരി സൗജന്യമായി ലഭിച്ചു.  ഇത് പിണറായിയുടെ അരിയല്ല, മോദിയുടെ അരിയാണ്. ഇത് ജനങ്ങൾക്ക് അറിയാം, ജാവദേക്കർ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow