വീട് പണിക്കുള്ള പണം പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചു, ചവറുകളിൽ പെട്ടു, ഹരിതകര്‍മ സേനാംഗങ്ങൾ തിരികെ നൽകി

കാസർകോട്: വീടുകളില്‍ നിന്നും നീക്കിയ അജൈവ മാലിന്യങ്ങള്‍ക്കിടയിലുണ്ടായ പണം ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗങ്ങളുടെ മാതൃകാ പ്രവര്‍ത്തനം. കാസര്‍കോട് മടിക്കൈ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ സി സുശീലയും, പി വി ഭവാനിയുമാണ്  അഭിമാനമായത്.  പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി പ്രദേശത്തെ രാജീവന്‍റെ ഫോൺ വിളി എത്തിയപ്പോഴാണ് മാലിന്യമാകെ അറിച്ച് പെറുക്കി ഇവര്‍ പരിശോധിച്ചതും പണം കണ്ടെത്തിയതും. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ തുക കൈമാറി. കൂലിവേലക്കാരനായ രാജീവന്‍ വീട് പണിക്കായി സൂക്ഷിച്ച […]

Jan 21, 2023 - 07:47
 0
വീട് പണിക്കുള്ള പണം പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചു, ചവറുകളിൽ പെട്ടു, ഹരിതകര്‍മ സേനാംഗങ്ങൾ തിരികെ നൽകി

കാസർകോട്: വീടുകളില്‍ നിന്നും നീക്കിയ അജൈവ മാലിന്യങ്ങള്‍ക്കിടയിലുണ്ടായ പണം ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗങ്ങളുടെ മാതൃകാ പ്രവര്‍ത്തനം. കാസര്‍കോട് മടിക്കൈ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ സി സുശീലയും, പി വി ഭവാനിയുമാണ്  അഭിമാനമായത്. 

പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി പ്രദേശത്തെ രാജീവന്‍റെ ഫോൺ വിളി എത്തിയപ്പോഴാണ് മാലിന്യമാകെ അറിച്ച് പെറുക്കി ഇവര്‍ പരിശോധിച്ചതും പണം കണ്ടെത്തിയതും. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ തുക കൈമാറി. കൂലിവേലക്കാരനായ രാജീവന്‍ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായിരുന്നു ഇത്.

അതേസമയം, മാലിന്യത്തിൽ നിന്ന് കിട്ടിയ. തങ്കത്തിലുള്ള മാലയും മൂന്ന് ജോഡി കമ്മലും പിന്നൊരു വെള്ളി മോതിരവും. ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃക കാട്ടി മലപ്പുറത്തെ ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായ വാർത്തയും ഇന്നെത്തി. പുൽപ്പറ്റ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്വർണ്ണാഭരണവും വെള്ളി മോതിരവും ലഭിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow